മലപ്പുറം:കാറ്റിലും മഴയിലും ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു. നിലമ്പൂർ മുതീരികുട്ടിക്കുന്നിലെ പാപ്പാടൻ ലക്ഷ്മിയുടെ വീടാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ വീടിന് പുറകിലെ ഈട്ടിമരം വീണ് തകർന്നത്. വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന അമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മലപ്പുറത്ത് കനത്ത മഴ; മരം വീണ് വീടു തകർന്നു - mazha
വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന അമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
![മലപ്പുറത്ത് കനത്ത മഴ; മരം വീണ് വീടു തകർന്നു മലപ്പുറം വീടു തകർന്നു ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂര പൂർണ്ണമായി തകർന്നു എമർജൻസി റെസ്ക്യൂ ഫോഴ്സി malappuram mazha malappuram mazha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7610666-thumbnail-3x2-mlprm.jpg)
മലപ്പുറത്ത് മഴയിൽ ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു
മലപ്പുറത്ത് മഴയിൽ ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു
വലിയ ശബ്ദം കേട്ടതോടെ ലക്ഷ്മിയും മകൻ നിധിനും വീടിന് പുറത്തേക്ക് ഓടി. ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂര പൂർണ്ണമായി തകർന്നു. എമർജൻസി റെസ്ക്യൂ ഫോഴ്‌സിലെ അംഗങ്ങൾ എത്തി മരകൊമ്പുകൾ വെട്ടിമാറ്റി. നാട്ടുകാർ ചേർന്ന് ഇവർക്ക് താമസിക്കാൻ താൽക്കാലിക ഷെഡ് ഒരുക്കി.