മലപ്പുറം: ചാലിയാറിൽ പൊന്നരിച്ച് മടങ്ങുന്നതിനിടെ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് കണയംകൈ പണിയർ കോളനിയിലെ ദിവാകരൻ (57) ആണ് മരിച്ചത്. ചാലിയാർ പുഴയുടെ എടവണ്ണ കുണ്ടുതോട് കടവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം.
ചാലിയാറിൽ പൊന്നരിച്ച് മടങ്ങുന്നതിനിടെ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു - ഇടിമിന്നലേറ്റ് മരിച്ചു
ചാലിയാർ പുഴയുടെ എടവണ്ണ കുണ്ടുതോട് കടവിൽ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടം.
ചാലിയാറിൽ പൊന്നരിച്ച് മടങ്ങുന്നതിനിടെ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു
കഴിഞ്ഞ മൂന്നാഴ്ചയായി ദിവാകരനും ഭാര്യയും മക്കളും ബന്ധുക്കളോടൊപ്പം ചാലിയാർ പുഴയുടെ കുണ്ടുതോട് കടവിൽ സ്വർണം അരിക്കുന്ന പണിയിലായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ കനത്ത മഴയെ തുടർന്ന് ഷെഡിലേക്ക് മടങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഉടൻ നിലമ്പൂർ ഇ.എം.സി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.