മലപ്പുറം:മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്കാണ് കണ്ടയ്മെന്‍റ് സോണായി ജില്ലാ കലക്ടർ ഉത്തരവ് പ്രഖ്യാപിച്ചത്. നിലമ്പൂർ നഗരസഭ പൂർണമായും കണ്ടയ്മെന്‍റ് സോണാക്കി പ്രഖ്യാപിച്ചതിന്‍റെ തുടർച്ചയായാണ് മമ്പാട് പഞ്ചായത്തിലെ ഇപ്പൂട്ടുങ്ങൽ, മമ്പാട് സൗത്ത്. മമ്പാട് നോർത്ത്, വടപുറം, താളി പൊയിൽ വാർഡുകൾ കണ്ടയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
മമ്പാട് പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം
ഏഴ് ദിവസത്തേക്കാണ് കണ്ടയ്മെന്‍റ് സോണായി ജില്ലാ കലക്ടർ ഉത്തരവ് പ്രഖ്യാപിച്ചത്.
മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു
നിലമ്പൂരിൽ നടന്ന ആന്‍റിജൻ പരിശോധനയിൽ മത്സ്യ മാർക്കറ്റുകളിലെ 14 തൊഴിലാളികൾക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ മമ്പാട് മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കണ്ടയ്മെന്‍റ് സോണാക്കി മാറ്റിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശമീന കാഞ്ഞിരാല പറഞ്ഞു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നെക്കിലും നെഗറ്റീവ് ഫലം വന്നതോടെ നീരിക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Last Updated : Jul 25, 2020, 5:26 PM IST