കേരളം

kerala

ETV Bharat / state

Video | അത് ഡ്രോണ്‍ ക്യാമറകളല്ല, പ്രാവുകള്‍; ആശങ്കയൊഴിഞ്ഞ് വളാഞ്ചേരി

കാലില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച പ്രാവുകളെ ആകാശത്ത് പറത്തിവിട്ടതോടെ ഡ്രോണ്‍ ക്യാമറകളാണെന്ന ആശങ്ക ഉയരുകയുണ്ടായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.

മലപ്പുറത്ത് രാത്രിയില്‍ ആകാശത്ത് ലൈറ്റുകള്‍ ഘടിപ്പിച്ച പ്രാവുകള്‍  വളാഞ്ചേരിയില്‍ ആകാശത്ത് ലൈറ്റുകള്‍ ഘടിപ്പിച്ച പ്രാവുകള്‍  light fitted pigeons on the sky in malappuram  light fitted pigeons on the sky in valanchery
Video | അത് ഡ്രോണ്‍ ക്യാമറകളല്ല, വെറും പ്രാവുകള്‍; ആശങ്കയൊഴിഞ്ഞ് വളാഞ്ചേരി

By

Published : Feb 20, 2022, 11:58 AM IST

മലപ്പുറം:രാത്രിയില്‍ ഡ്രോണ്‍ ക്യാമറകള്‍ പറത്തുന്നുവെന്ന പരാതിയില്‍, പൊലീസ് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് കണ്ടെത്തിയത് പ്രാവുകളെ. കാലില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചാണ് പ്രാവുകളെ പറത്തിവിട്ടത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.

രാത്രിയില്‍ ഡ്രോണ്‍ ക്യാമറ പറത്തുന്നുവെന്ന പരാതിയില്‍, പൊലീസ് അന്വേഷണം

ഇതിനു പിന്നിലെ സംഘത്തെ പൊലീസ് കണ്ടെത്തുകയും വിലക്കുകയും ചെയ്‌തു. രാത്രിയായാല്‍ ആകാശത്ത് പലനിറത്തിലുള്ള ലൈറ്റുകള്‍ കാണുന്നത് നഗരത്തില്‍ പതിവായിരുന്നു. ഇതോടെയാണ് ഡ്രോണ്‍ ക്യാമറയാണെന്ന് കരുതി നാട്ടുകാര്‍ പരാതി നല്‍കിയത്.

മത്സരത്തിനായി പരിശീലിപ്പിക്കുന്ന പ്രാവുകളെയാണ് ഇത്തരത്തില്‍ സംഘം പറത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നാണ് പ്രാവുകളെ പറത്തുന്നത്. ഈ സംഘത്തിലെ ആളുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.

ALSO READ l കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details