മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. കഴിഞ്ഞമാസം 17 ന് പനി ബാധിച്ച് കുറ്റിപ്പുറം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കുറ്റിപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - യുവാവ് മരിച്ചു
പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
എച്ച്1 എന്‍1
എച്ച്1 എന്‍1 ബാധയുടെ പശ്ചാത്തലത്തില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ജിഷ, വാർഡ് മെമ്പർമാരായ വസീമ വേളേരി, ഹമീദ് സി തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുൾ നടത്തി. വരും ദിവസങ്ങളിൽ ഓരോ വീടുകളും കേന്ദ്രീകരിച്ച് ആരോഗ്യ പരിപാടികൾ സംഘടിപ്പിക്കും. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി..
Last Updated : Jul 7, 2019, 8:31 PM IST