മലപ്പുറം: ഭാരതപ്പുഴയ്‌ക്ക് കുറുകെ കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് പൂർണമായും നിർത്തിവെക്കും. ഇന്‍റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുള്ള ഗതാഗത നിരോധനം. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ച നടത്തി. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഉടന്‍ ആരംഭിക്കും. പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ ആറിന് തന്നെ പ്രവൃത്തി തുടങ്ങും. മിനി പമ്പയ്‌ക്ക് സമീപത്തെ തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്‍റര്‍ ലോക്ക് ചെയ്യും.
കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണി; രാത്രികാല ഗതാഗതം നിരോധിക്കും - രാത്രികാല ഗതാഗത നിരോധനം
നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്കാണ് രാത്രികാല ഗതാഗത നിരോധനം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ച നടത്തി.
ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതത്തിന്‍റെ സഹായത്തോടെയായിരിക്കും പാലത്തിന് മുകളില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും 300 ചതുരശ്ര അടി പാതയില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ പതിക്കും. 34 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിരോധനമുള്ള സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം വളാഞ്ചേരിയില്‍ നിന്നും കൊപ്പം-പട്ടാമ്പി-പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍ നടക്കാവ്-തിരുനാവായ-ബി.പി.അങ്ങാടി-ചമ്രവട്ടം വഴിയോ ക്രമീകരിക്കും. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എടപ്പാളില്‍ നിന്നും പൊന്നാനി-ചമ്രവട്ടം വഴി യാത്ര ചെയ്യേണ്ടി വരും.