കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ കാലത്ത് 36,720 രൂപ വൈദ്യുതി ബില്‍; ഞെട്ടി കാളിക്കാവിലെ കുടുംബം - kseb news

പത്ത് വർഷത്തോളമായി ശരാശരി ബില്‍ 600 രൂപയില്‍ താഴെയാണ് ലഭിച്ചിരുന്നതെന്ന് അബൂബക്കർ പറയുന്നു.

ലോക്ക് ഡൗൺ വാർത്ത  കെഎസ്ഇബി ബില്‍ വാർത്ത  കാളികാവ് പൂങ്ങോട് അബൂബക്കർ  lockdown news  kseb news  kalikavu poongodu abubhakar
ലോക്ക് ഡൗൺ കാലത്ത് 36,720 രൂപ വൈദ്യുതി ബില്‍; ഞെട്ടി കാളിക്കാവിലെ കുടുംബം

By

Published : Jun 17, 2020, 4:35 PM IST

മലപ്പുറം: ലോക്ക് ഡൗൺ കാലത്തെ കെഎസ്ഇബി ബില്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കാളികാവ് പൂങ്ങോട് അബൂബക്കറും കുടുംബവും. 36,720 രൂപയാണ് വൈദ്യുതി ബില്ലായി വന്നത്. പത്ത് വർഷത്തോളമായി ശരാശരി ബില്‍ 600 രൂപയില്‍ താഴെയാണ് ലഭിച്ചിരുന്നതെന്ന് അബൂബക്കർ പറയുന്നു. ഇതുവരെയുള്ള ബില്ലുകളെല്ലാം ഇദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. അമിത ബില്ലിനെ തുടർന്ന് വീട്ടിലെ എല്ലാ ഉപകരണങ്ങളും ഇലക്ട്രീഷൻ പരിശോധിച്ചെങ്കിലും ഒന്നിനും കുഴപ്പമില്ലെന്ന് കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച് വൈദ്യുതി ബോർഡിന് പരാതി നൽകിയിട്ടുണ്ടെന്നും അബൂബക്കർ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് 36,720 രൂപ വൈദ്യുതി ബില്‍; ഞെട്ടി കാളിക്കാവിലെ കുടുംബം

പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി മറ്റൊരു ടെസ്റ്റ് മീറ്റർ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ധാരാളം പേർക്കും അമിത ബിൽ വന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details