മലപ്പുറം:കരുവാരക്കുണ്ടില്‍ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഭവനംപറമ്പ് സ്വദേശി ശ്രീകാന്താണ് (18) മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഭവനംപറമ്പ് സ്വദേശി മിഥുന്‍, യാസിര്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേര്‍ക്ക് പരിക്ക് - പുന്നക്കാട്
ചകിരി ലോഡുമായി മേലാറ്റൂര്‍ ഭാഗത്ത് നിന്നും കരുവാരക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം.
malappuram accident
പുന്നക്കാട് - മേലാറ്റൂർ റോഡിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മേലാറ്റൂർ ഭാഗത്ത് നിന്നും കരുവാരക്കുണ്ട് ഭാഗത്തേക്ക് ചകിരി ലോഡുമായി വരികയായിരുന്ന മിനിലോറിയിൽ എതിരെ വന്ന ശ്രീകാന്തും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീകാന്ത് മരണപ്പെട്ടിരുന്നു.