മലപ്പുറം:ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. വിവധയിടങ്ങളിലെ പുഴകളും തോടുകളും കരകവിഞ്ഞു. കാളികാവ് ജങ്‌ഷനിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ: പുഴകളും തോടുകളും കരകവിഞ്ഞു - മലപ്പുറത്ത് കനത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞു
ഞായറാഴ്‌ച വൈകിട്ടോടെയാണ് മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ രൂപപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുഴകളും തോടുകളും കരകവിഞ്ഞത്
മലപ്പുറം മലയോര മേഖലയില്‍ കനത്ത മഴ; പുഴകളും തോടുകളും കരകവിഞ്ഞു
ഞായറാഴ്‌ച വൈകിട്ട് ഒരു മണിക്കൂറിലധികം അതിതീവ്ര മഴയാണ് ജില്ലയിലുണ്ടായത്. വിവിവധയിടങ്ങളില്‍ ജനവാസ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചാഴിയോട് പാലത്തിന് സമീപത്ത് ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകി.