മലപ്പുറം :ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്‍റെ കൂട്ടാളിയും നിരവധി കൊലപാതക - ഹൈവേ കവർച്ച കേസുകളിലെ പ്രതിയുമാണ് ഷൈജു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാപ്പ നിയമം ചുമത്തി തൃശൂര്‍ ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിയിരുന്നു. പിന്നാലെ ഇയാള്‍ സോഷ്യൽ മീഡിയയിലെത്തി ലൈവായി പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരികയിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി കെ സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ വലയിലാക്കിയത്.