മലപ്പുറം: ആൾക്കൂട്ട മർദനത്തെ തുടര്‍ന്ന് വിഷം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുതുപ്പറമ്പ് സ്വദേശികളായ ഐതൊടിക അബ്‌ദുൽ ഗഫൂർ, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പൻ ബഷീർ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പിൽ പ്രണയത്തിന്‍റെ പേരിൽ പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറിന് മർദനമേറ്റത്.
ആൾക്കൂട്ട മർദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി; മൂന്ന് പേര്‍ അറസ്റ്റില്‍ - വിഷം കഴിച്ച് യുവാവ് മരിച്ച സംഭവം
മലപ്പുറം പുതുപ്പറമ്പ് സ്വദേശികളായ ഐതൊടിക അബ്‌ദുൽ ഗഫൂർ, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പൻ ബഷീർ എന്നിവരാണ് അറസ്റ്റിലായത്.
ആൾക്കൂട്ട മർദ്ദനത്തെ തുടര്‍ന്ന് വിഷം കഴിച്ച് യുവാവ് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
ആൾക്കൂട്ട ആക്രമണം നേരിട്ട ശേഷം വീട്ടിലെത്തിയ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വിഷം അകത്തുചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഷാഹിറിനെ ക്രൂരമായി മർദിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.