മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയില്‍. പാണ്ടിക്കാട് അമീർ ഖാൻ (37), കരുവാരക്കുണ്ട് മൊയ്തീൻ കുട്ടി (50), തുവ്വൂർ സ്വദേശി ബഷീർ (50) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്ന് 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.
മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയിൽ - malappuram news
കരുവാരക്കുണ്ട് മൊയ്തീൻ കുട്ടി (50), തുവ്വൂർ സ്വദേശി ബഷീർ (50) എന്നിവരാണ് പിടിയിലായത്.

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയിൽ
കഴിഞ്ഞയാഴ്ചയും ജില്ലയില്‍ കള്ളനോട്ട് പിടികൂടിയിരുന്നു. ആ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ വിസ തട്ടിപ്പ്, വ്യാജ ആര്‍സി ബുക്ക് തട്ടിപ്പ് എന്നീ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.