കേരളം

kerala

ETV Bharat / state

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ ജനകീയപ്രക്ഷോഭം - malappuram flood rehabilitation

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പോത്തുകല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്‌തു.

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ വൻ ജനകീയപ്രക്ഷോഭം

By

Published : Nov 24, 2019, 4:56 AM IST

മലപ്പുറം: പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ പോത്തുകല്ലിൽ വൻ ജനകീയ പ്രക്ഷോഭം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പോത്തുകല്ല് പഞ്ചായത്ത് ഓഫീസ് ഉപരോധം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്‌തു. കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.

പ്രളയാനന്തര പുനരധിവാസം; പോത്തുകല്ലിൽ വൻ ജനകീയപ്രക്ഷോഭം

കവളപ്പാറ ദുരന്തത്തിന് ശേഷം 100 ദിവസം പിന്നിട്ടിട്ടും 25 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്പോഴും കഴിയുന്നത്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരാണ് ക്യാമ്പിലുള്ളത്. കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. പലര്‍ക്കും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പുനരധിവാസ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ കുട്ടികളുടെ പഠനച്ചെലവടക്കം ജീവിതം എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പലരും. പുനരധിവാസം ഉറപ്പാക്കാൻ അന്തിമ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി.എസ്.ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ആർ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details