കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ മികച്ച പോളിങ് - മലപ്പുറം

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് കളപ്പാറയിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്

പോളിങ്

By

Published : Jun 27, 2019, 9:53 PM IST

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ മികച്ച പോളിങ്. അഞ്ചിടങ്ങളിലാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് കളപ്പാറയിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 86.8 ശതമാനമാണ് പോളിങ് നിരക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം വാര്‍ഡ് കീഴ്ച്ചിറയിൽ 86. 7, ആനക്കയം പഞ്ചായത്ത് 10ാം വാര്‍ഡ് നരിയാട്ടുപാറ 71.7, ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപ്പറമ്പ് 74.2, മംഗലം പഞ്ചായത്ത് 16ാം വാര്‍ഡ് കൂട്ടായി ടൗണ്‍ 76.6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം. വോട്ടെണ്ണൽ നാളെ നടക്കും.

ABOUT THE AUTHOR

...view details