കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സുരക്ഷാ ക്യാബിൻ - KSRTC

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ബസുകളിൽ ക്യാബിൻ നിർമിക്കുന്നത്.

മലപ്പുറം കെഎസ്ആർടിസി ഡ്രൈവർക്ക് സുരക്ഷാ ക്യാബിൻ Malappuram EDAPPAL KSRTC KSRTC Security cabin
കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സുരക്ഷാ ക്യാബിൻ

By

Published : Jun 21, 2020, 2:43 PM IST

മലപ്പുറം:കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സുരക്ഷാ ക്യാബിൻ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ബസുകളിൽ ക്യാബിൻ നിർമിക്കുന്നത്. എടപ്പാൾ കണ്ടനകം കെഎസ്ആർടിസി വർക്ക്‌ഷോപ്പിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. മുൻവശത്ത് ഡ്രൈവർമാർ ഇരിക്കുന്ന ഭാഗമാണ് കാഴ്ച മറക്കാത്ത അക്രലിക് സീറ്റുകൾ ഉപയോഗിച്ച് വേർതിരിക്കുന്നത്.

വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് ആണ് ക്യാബിൻ നിർമിക്കുന്നത്. പ്രവാസികളുമായി സഞ്ചരിച്ച ബസുകളിലെ രണ്ട് ഡ്രൈവർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സുരക്ഷ ക്യാബിൻ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 300 കെഎസ്ആർടിസി ബസുകൾക്കാണ് ഇവ സ്ഥാപിക്കുക. കണ്ടനകം കെഎസ്ആർടിസി റീജിയണൽ വർക്ക്‌ഷോപ്പിൽ 40 എണ്ണം നിർമിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മറ്റ് വർക്ക്‌ ഷോപ്പുകളിലും നിർമാണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details