കേരളം

kerala

ETV Bharat / state

എടപ്പാളിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു - edappal

എടപ്പാളിൽ ഭിക്ഷാടകന് പുറമെ എടപ്പാൾ പഞ്ചായത്തിലെ ജീവനകാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ട് സ്പോട് ആയി പ്രഖ്യാപിച്ച എടപ്പാളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നു.

മലപ്പുറം  കണ്ടയിൻമെന്‍റ് സോൺ  എടപ്പാൾ  malappuram  edappal  കൊവിഡ് 19
എടപ്പാളിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു

By

Published : Jun 14, 2020, 2:52 PM IST

മലപ്പുറം:കണ്ടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച എടപ്പാളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നു. എടപ്പാളിൽ ഭിക്ഷാടകന് പുറമെ എടപ്പാൾ പഞ്ചായത്തിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച എടപ്പാളിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കി.

ഇതിന്‍റെ ഭാഗമായി എടപ്പാൾ പട്ടാമ്പി റോഡിലും പൊന്നാനി റോഡിലും പൊലീസ് പരിശോധന ഊര്‍ജിതമാക്കി. ഇതോടൊപ്പം ഇതു വഴിയുള്ള അനാവശ്യ യാത്രകൾക്കും വിലക്കേർപ്പെടുത്തി. ദീർഘ ദൂര വാഹനങ്ങൾ തൃശൂർ, കോഴിക്കോട് പാതയിലൂടെ വ്യവസ്ഥകളോടെ യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ട്.

എടപ്പാളിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു

ABOUT THE AUTHOR

...view details