മലപ്പുറം: ജില്ലയിൽ 34 ലക്ഷം വോട്ടർമാർക്കായി 3975 ബൂത്തുകൾ സജ്ജമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം അറിയിച്ചു. ജില്ലയിൽ 314 ബൂത്തുകളാണ് പ്രശ്‌ന സാധ്യത ബൂത്തുകളാണ് ലിസ്റ്റിൽ ഉള്ളതെന്നും എസ്‌പി വ്യക്തമാക്കി. നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മലപ്പുറം ജില്ല എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം അറിയിച്ചു.
തെരഞ്ഞെടുപ്പിന് മലപ്പുറം ജില്ല സജ്ജം; ജില്ലാ പൊലീസ് മേധാവി - malappuram local body election
ജില്ലയിൽ 314 പ്രശ്‌ന സാധ്യത ബൂത്തുകളാണുള്ളത്.
തെരഞ്ഞെടുപ്പിന് മലപ്പുറം ജില്ല സജ്ജം; ജില്ലാ കലക്‌ടർ
13 ഡിവൈഎസ്‌പിമാർ 43 സിഐമാർ അടക്കം 6190 പൊലീസുകാർ വിവിധ ബൂത്തുകളിൽ ഉണ്ടാകും. ഇതിനുപുറമേ ഐആർബി, എംഎസ്‌ബി അടക്കം 450 ട്രെയിനിങ്ങ് പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ട്. 100 ബൂത്തുകളിൽ നിന്ന് ബൈറ്റ് കാസ്റ്റിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Last Updated : Dec 13, 2020, 5:26 PM IST