കേരളം

kerala

ETV Bharat / state

മേനകാ ഗാന്ധിക്കെതിരെ മലപ്പുറം ജില്ലാപഞ്ചായത്തിന്‍റെ മാനനഷ്ട കേസ് - മേനകാ ഗാന്ധി

ജില്ലക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ്‌ മലപ്പുറം ജില്ലാ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തത്

Malappuram District  Maneka Gandhi  registered a case against Maneka Gandhi for defamation  മേനകാ ഗാന്ധി  മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്‌തു
മേനകാ ഗാന്ധിക്കെതിരെ മലപ്പുറം ജില്ലാപഞ്ചായത്ത് മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്‌തു

By

Published : Jun 11, 2020, 9:35 AM IST

മലപ്പുറം:മലപ്പുറം ജില്ലക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ മേനക ഗാന്ധിക്കെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ .പി ഉണ്ണികൃഷ്ണൻ ലോയേഴ്സ് ഫോറം അഭിഭാഷകർ വഴി മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. ഇന്ത്യൻ പീനൽ കോഡ് 499 വകുപ്പ് പ്രകാരമാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. സാമൂഹ്യ മാധ്യമമായ ട്വിറ്റർ മാനേജിങ് ഡയറക്ടർ, ഏഷ്യൻ ന്യൂസ് ഇൻറർനാഷണൽ മാനേജിങ് ഡയറക്ടർ, ആനന്ദബസാർ പത്രിക ന്യൂസ് നെറ്റ്‌വർക്ക്‌ മാനേജിങ് ഡയറക്ടർ എന്നിവരെ കൂട്ടു പ്രതികളായ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ഇതേ വിഷയത്തിൽ മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്‍റ്‌ കുന്നത്ത് മുഹമ്മദ് പരാതിയിൽ ഐപിസി 153 എ വകുപ്പ് പ്രകാരം മറ്റൊരു പരാതി പൊലീസിനു നൽകിയിട്ടുണ്ട്.

പരാതിയിൽ പൊലീസ് നടപടികൾ സ്വീകരിക്കാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്നും പരാതിക്കാരൻ അറിയിച്ചു. ജില്ലയെക്കുറിച്ച് വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ പ്രസ്താവനയാണ് മേനക ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത .

ABOUT THE AUTHOR

...view details