മലപ്പുറം:മലപ്പുറത്ത് നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ല കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍. മലപ്പുറം ജില്ലയ്ക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന കർശന നിയന്ത്രണങ്ങളും ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന പ്രത്യേക നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ലാതായി.
മലപ്പുറത്ത് നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ല കലക്‌ടര്‍ - മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക് ഡൗൺ ഇല്ലാതായി.
മലപ്പുറത്ത് നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ല കലക്‌ടര്‍
ALSO READ:മലപ്പുറത്ത് വാക്സിൻ ലഭ്യത വർധിപ്പിക്കുമെന്ന് കലക്ടർ കെ ഗോപാലകൃഷ്ണൻ
ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ ഒൻപത് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക് ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.