കേരളം

kerala

ETV Bharat / state

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍ - chingannippara

തടയണ പൊളിക്കുവാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസന നല്‍കിയിരുന്നു.

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍

By

Published : Jun 21, 2019, 2:16 PM IST

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ നിര്‍മ്മാണത്തില്‍ ഹൈക്കോടതി വിധി വിശദമായി പഠിച്ച ശേഷം നടപടി എടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ചീങ്കണ്ണിപ്പാറയിലാണ് പി വി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ. തടയണ പൊളിക്കുവാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസന നല്‍കിയിരുന്നു.

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍

അതേസമയം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കുമെന്നും ജില്ലാ കലക്ടര്‍ ജാഫർ മാലിക് അറിയിച്ചു. ഇതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയില്‍ ബോധവൽക്കരണ പ്രവർത്തനങ്ങളും വിശദീകരണ യോഗങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജില്ലയിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഇവിടുത്തെ ജനങ്ങളേയും ജീവനക്കാരേയും നേരിട്ട് പരിചയമുണ്ടെന്നത് വളരെയധികം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പുതിയതായി ചാര്‍ജെടുത്ത ജില്ലാ കലക്ടര്‍ ജാഫർ മാലിക്. 2013 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജാഫര്‍ മാലിക്.

ABOUT THE AUTHOR

...view details