മലപ്പുറം :ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. ഇതുവരെ 7,33,430 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇതില്‍ 5,98,155 പേര്‍ക്ക് ഒരു ഡോസും 1,35,275 പേര്‍ക്ക് രണ്ട് ഡോസും നല്‍കി.
മലപ്പുറത്ത് ഇതുവരെ കൊവിഡ് വാക്സിന്‍ ലഭിച്ചവര്‍ 7,33,430 - മലപ്പുറം വാക്സിനേഷൻ
ഇതുവരെ 7,33,430 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 24,478 പേര്‍ക്ക് ഒന്നാം ഡോസും 375 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിന് മുകളില്‍ പ്രായമുള്ള 4,81,210 പേര്‍ക്ക് ആദ്യഘട്ടത്തിലും 76,760 പേര്‍ക്ക് രണ്ടാം ഘട്ടത്തിലുമാണ് വാക്സിൻ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,398 പേര്‍ക്ക് ഒന്നാം ഡോസും 28,108 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.
കൊവിഡ് മുന്നണി പോരാളികളില്‍ 18,522 പേര്‍ ഒന്നാം ഡോസും 17,132 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. പോളിങ് ഉദ്യോഗസ്ഥരില്‍ 12,900 പേരാണ് രണ്ടും സ്വീകരിച്ചത്. നേരത്തെ 33,547 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട വാക്സിന്‍ നല്‍കിയിരുന്നു.