മലപ്പുറം:ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 204 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറത്ത് 4,405 പേർക്ക് കൂടി കൊവിഡ് - മലപ്പുറത്ത കോവിഡ് കണക്ക്
ടെസ്റ്റ് പോസിറ്റിവിറ്റി 35.43 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ 01, ഉറവിടമറിയാതെ 204 പേര്‍, രോഗബാധിതരായി ചികിത്സയില്‍ 44,207 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 65,138 പേര്‍യ
Also read: മലപ്പുറം ജില്ലയില്‍ 5,79,796 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
65,138 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,207 പേര്‍ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,093 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 209 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 12 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.
Also read: കൊവിഡ് വ്യാപനം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു
രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.