മലപ്പുറം: ജില്ലയിൽ 706 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. അതേസമയം ജില്ലയില്‍ 993 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് 706 പേര്‍ക്ക് കൂടി കൊവിഡ് - Recoveries
ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 37,683 ആയി ഉയർന്നു. നിലവിൽ 57,726 പേരാണ് നിരീക്ഷണത്തിലുള്ളത്.
മലപ്പുറത്ത് 706 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 37,683 ആയി ഉയർന്നു. നിലവിൽ 57,726 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,53,035 സാമ്പിളുകളില്‍ 2,647 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 222 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.