മലപ്പുറം: ജില്ലയില്‍ ഇന്ന് 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 609 ആളുകൾ രോഗമുക്തി നേടി. 394 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേർക്ക് ഉറവിടമറിയാതെയുമാണ് കൊവിഡ് വ്യാപിച്ചത്. രോഗബാധിതരായവരില്‍ മൂന്ന് പേർ കേരളത്തിന് പുറത്തെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
മലപ്പുറത്ത് 609പേർക്ക് കൊവിഡ് മുക്തി; പുതിയതായി 407 രോഗികൾ - malappuram covid update news
ഇന്ന് 609 പേർ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 84,994 ആയി.
ഇന്ന് 609 പേർ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 84,994 ആയി. മലപ്പുറത്ത് 67,783 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,128 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 420 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 207 പേരും 173 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണുള്ളത്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 482 പേരാണ് കൊവിഡ് ബാധിച്ച് മലപ്പുറത്ത് മരിച്ചത്.