മലപ്പുറം:ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം തുടങ്ങിയവരുള്‍പ്പെടെ 18 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ഇതില്‍ ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പുറമെ നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
മലപ്പുറത്ത് ജില്ലാ കലക്ടറും പൊലീസ് മേധാവിയും ഉൾപ്പെടെ 198 പേർക്ക് കൊവിഡ് - മലപ്പുറത്ത് ജില്ല കലക്ടറും പൊലീസ് മേധാവിയും ഉൾപ്പെടെ 198 പേർക്ക് കൊവിഡ്
രോഗബാധിതരില്‍ ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പുറമെ നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 424 പേര്‍ വിദഗ്‌ദ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. അതേസമയം മലപ്പുറം ജില്ലയിൽ സ്ഥിതിഗതികൾ ഗുരുതര പ്രശ്നങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം വലിയ ഗുരുതര പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഊർജിതമാക്കിയിട്ടും പ്രതിദിനം ജില്ലയിൽ സമ്പർക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും വർധിച്ചുവരുന്നതാണ് ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ആശങ്ക.
400 കൂടുതൽ പേർ രോഗമുക്തി നേടിയപ്പോൾ അതിന്‍റെ 50 ശതമാനം പേർക്ക് ഇന്ന് ജില്ലയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതാണ് ജില്ലയിലെ നിലവിലെ സാഹചര്യം. അതേസമയം ജില്ലയിൽ 1,635 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. ഇനി ജില്ലയിൽ 2629 പേരുടെ പരിശോധനാഫലങ്ങൾ കൂടി ലഭിക്കാൻ ഉണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ കെ സക്കീന അറിയിച്ചു.