മലപ്പുറം: മലപ്പുറത്ത് 619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 595 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 721 പേർ കൂടി രോഗമുക്തി നേടി. 6,986 പേരാണ് ജില്ലയില്‍ ചികിത്സയിൽ തുടരുന്നത്. ആകെ 86,079 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 72,944 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
മലപ്പുറത്ത് 619 പേര്‍ക്ക് കൂടി കൊവിഡ് - മലപ്പുറം കൊവിഡ്
595 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ

മലപ്പുറത്ത് 619 പേര്‍ക്ക് കൂടി കൊവിഡ്
രോഗബാധിതരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പത്ത് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 497 പേർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 239 പേർ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും 243 പേര്‍ കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും കഴിയുകയാണ്. ഇതുവരെ 401 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.