കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 14 പേർക്ക് കൂടി കൊവിഡ്‌ - മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവർ.

malappuram covid update മലപ്പുറം കൊവിഡ്‌ മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി
malappuram

By

Published : Jun 12, 2020, 9:01 PM IST

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ പശ്ചിമബംഗാള്‍ സ്വദേശി(26), പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (50), എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി(41) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

മെയ് 29ന് മുംബൈയില്‍ നിന്ന് ഒരുമിച്ച് വീട്ടിലെത്തിയ കരുവാരക്കുണ്ട് മുക്കട്ട സ്വദേശി(39), മകന്‍(12), 11 മാസം പ്രായമുള്ള പേരമകന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി മെയ് 23ന് നാട്ടിലെത്തിയ വാഴക്കാട് കരുവാടി സ്വദേശി(21), ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബെംഗളൂരു വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മാറാക്കര കാടാമ്പുഴ കരേക്കാട് സ്വദേശി(19), കശ്മീരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 26ന് കോഴിക്കോട് വഴി തിരിച്ചെത്തിയ മലപ്പുറം കോട്ടപ്പടി സ്വദേശി(23), മെയ് 22ന് കര്‍ണാടക ബെല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ എടക്കര ഉപ്പട സ്വദേശി(24), ബെംഗളൂരുവില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ പാലക്കാട് വഴി മെയ് 24ന് തിരിച്ചെത്തിയ വെട്ടത്തൂര്‍ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി(18), ജിദ്ദയില്‍ നിന്ന് മെയ് 31ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് ഉതിരംപൊയില്‍ സ്വദേശി (21), ജൂണ്‍ ആറിന് ബഹറിനില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി (28), മെയ് 29ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി(36) എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details