മലപ്പറം:കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറം നഗരസഭയില്‍ കാർഷിക വണ്ടി എന്ന പേരില്‍ ടെ വേറിട്ട പദ്ധതി ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് തണലാവുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ സ്വന്തം ചിലവിൽ വാഹനവും വിപണന സൗകര്യവും തയാറാക്കി കാർഷിക ഉൽപന്നങ്ങളുടെ വില്‍പനക്ക് സഹായിക്കും. കടക്കെണിയിലേക്ക് നീങ്ങിയ കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യും. ഹാജിയാർപള്ളി പാടശേഖരത്തിലെ പതിനായിരം കിലോ കപ്പ പറിച്ച് വിപണനം ചെയ്‌തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. കാർഷിക ഉൽപന്നങ്ങൾ നഗര- ഗ്രാമ പ്രദേശങ്ങളിൽ പ്രാദേശിക കൂട്ടായ്മകളും, ആർ.ആർ.ടി ഉൾപ്പെടെയുള്ളവരും, ജനപ്രതിനിധികളും, പൊതുജനങ്ങളും ഉള്‍പ്പെടെ പിന്തുണയുമായി രംഗത്തുണ്ട്. സമയമായിട്ടും വിളവെടുക്കാന്‍ കഴിയാതെ വന്നതോടെ കർഷകർ നിരാശയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നവീന ആശയവുമായി നഗരസഭ രംഗത്ത് വന്നത്.