കേരളം

kerala

ETV Bharat / state

പ്രവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ വീഡിയോ കോൺഫറൻസ്‌ നടത്തി മലപ്പുറം നഗരസഭ - video conferencing service

സർക്കാർ അനുമതി ലഭിച്ചാൽ പ്രവാസികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകും.

മലപ്പുറം വാർത്ത  malppuram news  വീഡിയോ കോൺഫറൻസ്‌ സർവീസ്  video conferencing service  Malappuram Corporation
പ്രവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ വീഡിയോ കോൺഫറൻസ്‌ സർവീസ് നടത്തി മലപ്പുറം നഗരസഭ

By

Published : Apr 16, 2020, 2:26 PM IST

മലപ്പുറം:പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും നേരിട്ടറിയാൻ വീഡിയോ കോൺഫറൻസ്‌ നടത്തി മലപ്പുറം നഗരസഭ. നഗരസഭാധ്യക്ഷ സി.എച്ച് ജമീല ടീച്ചറുടെ നേതൃത്വത്തിലാണ്‌ ഗൾഫ് നാടുകളിൽ കഴിയുന്ന മലപ്പുറം നഗരസഭയിലെ പ്രവാസികളുമായി വീഡിയോ കോൺഫറൻസ് വഴി സംവദിച്ചത്. ജിദ്ദ, റിയാദ് ,ഖത്തർ, ദുബായ്, കുവൈറ്റ്, മക്ക, മദീന എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു മൂന്നു മണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോൺഫറൻസ്.

നിലവിലെ സാഹചര്യത്തിൽ നാട്ടിൽ എത്താൻ കഴിയാത്തതിന്‍റെ പ്രയാസങ്ങൾ പ്രവാസികള്‍ പങ്കുവെച്ചു. വിദേശരാജ്യങ്ങളിൽ കഴിയുന്നവർക്ക് മാനസികമായി ധൈര്യം നൽക്കുന്നതിനായി‌ വിദഗ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും വീഡിയോ കോൺഫറൻസ്‌ സംഘടിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ പ്രവാസികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകും. വിദേശത്ത്‌ നിന്നും വന്നവർക്ക് നിരീക്ഷണകേന്ദ്രം അടക്കം എല്ലാം സൗകര്യങ്ങളും സജ്ജമാക്കും . നഗരസഭ നടത്തുന്ന പ്രവാസി സർവേയുമായി സഹകരിക്കണമെന്നും നഗരസഭാധ്യക്ഷ അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details