കേരളം

kerala

ETV Bharat / state

മലപ്പുറത്ത് സമ്പൂർണ ലോക്ക് ഡൗൺ - മലപ്പുറത്ത് സമ്പൂർണ ലോക്ക് ഡൗൺ

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്‌ചയും ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും

complete lock down malappuram  malappuram complete lock down  malappuram covid  മലപ്പുറത്ത് സമ്പൂർണ ലോക്ക് ഡൗൺ  സമ്പൂർണ ലോക്ക് ഡൗൺ കേരളം
സമ്പൂർണ ലോക്ക് ഡൗൺ

By

Published : Aug 16, 2020, 8:00 AM IST

മലപ്പുറം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡൗണ്‍. ജില്ലാഭരണകൂടമാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ സ്ഥാനപങ്ങളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്‌ചയും ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് വെള്ളിയാഴ്‌ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 362 പേർക്ക് രോഗബാധ കണ്ടെത്തി. ഇതില്‍ 307ഉം സമ്പർക്കത്തില്‍ നിന്ന് രോഗം പകര്‍ന്നവരാണ്.

ABOUT THE AUTHOR

...view details