കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു - അമൽ കോളജ് കായികാധ്യാപകൻ മരണം

മരിച്ചത് നിലമ്പൂർ മൈലാടി അമൽ കോളജ് കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ്

Malappuram college teacher drowned  college teacher drowned in chaliyar river  ചാലിയാർ പുഴയിൽ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു  കണ്ണൂർ സ്വദേശി മുഹമ്മദ് നജീബ് മുങ്ങിമരണം  അമൽ കോളജ് കായികാധ്യാപകൻ മരണം  മലപ്പുറം മുങ്ങിമരണം
മലപ്പുറത്ത് പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു

By

Published : Jan 2, 2022, 12:18 PM IST

മലപ്പുറം :ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് നജീബ് ആണ് മരിച്ചത്. നിലമ്പൂർ മൈലാടി അമൽ കോളജിലെ കായികാധ്യാപകനായിരുന്നു.

ബന്ധുക്കൾക്കൊപ്പം മൈലാടി കടവിൽ കുളിക്കുന്നതിനിടെയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. തുടർന്ന് അപകടം നടന്ന കടവിന് സമീപത്തുനിന്നും 9.20ഓടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മലപ്പുറത്ത് പുഴയിൽ കുളിക്കുന്നതിനിടെ കോളജ് അധ്യാപകൻ മുങ്ങി മരിച്ചു

ALSO READ: മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ 'ബുള്ളിബായി'യില്‍ ; പൊലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യാ സഹോദരിയുടെ ഭർത്താവും നജീബിന്‍റെ പിതാവും അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ പുഴയിൽ മീൻ പിടിക്കാനെത്തിയവരാണ് രക്ഷപ്പെടുത്തിയത്.

ABOUT THE AUTHOR

...view details