മലപ്പുറം :കോട്ടക്കലിൽ അടഞ്ഞുകിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ റാഫി, ബാവ എന്നിവർക്കെതിരെ അന്വേഷണമാരംഭിച്ചു.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.