മലപ്പുറം : മലപ്പുറം പാർലമെന്‍റിലെ ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ്. ജനങ്ങൾ ഏൽപ്പിച്ച ദൗത്യം വഴിയിൽ ഉപേക്ഷിച്ചു പോയ ലീഗിന് സ്ഥാനാർഥിയെ നിർത്താനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.
മുസ്ലിം ലീഗ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എസ്‌ഡിപിഐ - എസ്‌ഡിപിഐ
ജനങ്ങൾ ഏൽപ്പിച്ച ദൗത്യം വഴിയിൽ ഉപേക്ഷിച്ചു പോയ ലീഗിന് സ്ഥാനാർഥിയെ നിർത്താനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ലീഗ് സ്ഥാനാർഥിയെ നിർത്തിയാൽ അത് സമുദായ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും എസ്‌ഡിപിഐ
![മുസ്ലിം ലീഗ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എസ്‌ഡിപിഐ SDPI Malappuram by-election മുസ്ലിം ലീഗ് എസ്‌ഡിപിഐ മലപ്പുറം ഉപ- തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10972330-thumbnail-3x2-sdpi.jpg)
മുസ്ലിം ലീഗ് മലപ്പുറം ഉപ- തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എസ്‌ഡിപിഐ
മുസ്ലിം ലീഗ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എസ്‌ഡിപിഐ
ആർഎസ്എസിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് എസ്‌ഡിപിഐയുടെ ഡോ.തസ്ലിം റഹ്മാനി. ലീഗ് സ്ഥാനാർഥിയെ നിർത്തിയാൽ അത് സമുദായ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകും. സമുദായത്തോട് വല്ല താൽപ്പര്യവുമുണ്ടെങ്കിൽ മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയെ നിർത്തരുതെന്നും എസ്‌ഡിപിഐ പറഞ്ഞു.