മലപ്പുറം:കുഴൽപ്പണ കവർച്ച കേസില്‍ അന്തർ ജില്ല കവർച്ച സംഘത്തലവൻ ഉൾപ്പെടെ മൂന്നുപേര്‍ കൂടി പിടിയില്‍. മലപ്പുറം കോടൂരിൽ വച്ച് 80 ലക്ഷം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമായ സുജിത്തും സംഘവുമാണ് മലപ്പുറം പൊലീസിന്‍റെ പിടിയിലായത്. ശ്രീജിത്ത്, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ഷിജു എന്നിവരെ വയനാട് നമ്പിക്കൊല്ലിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വയൽമൗണ്ട് റിസോർട്ടിന് സമീപമുള്ള ഒളിസങ്കേതത്തിലായിരുന്നു ഇവര്‍. പൊലീസ് ഇൻസ്പെക്‌ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്. ഒളിസങ്കേതം വളയുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് വനത്തിലേക്ക് കടന്നുകളഞ്ഞു, വധശ്രമം, കാസര്‍കോട് മൂന്നര കോടി തട്ടിയത് എന്നീ കേസിലെ മുഖ്യ പ്രതിയാണ് സുജിത്ത്.