മലപ്പുറം:ത്യാഗ സ്മരണകൾ ഉയർത്തി ഇസ്ലാം സമൂഹം ബലി പെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയിലാണ് പള്ളികളില്‍ നമസ്കാരങ്ങൾ നടന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയായിരുന്നു ബലിപെരുന്നാള്‍ ആഘോഷങ്ങള്‍.
ആഘോഷങ്ങളില്ലാതെ കേരളത്തില്‍ ബലി പെരുന്നാൾ
ലോകത്തിലെ ഇസ്ലാം മത വിശ്വാസികൾ വലിയ നിരാശയിലും വിഷമത്തിലും ആണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ സന്ദേശം മുറുകെ പിടിച്ച് ഈ സാഹചര്യത്തെ മറികടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ലോകത്തിലെ ഇസ്ലാം മത വിശ്വാസികൾ വലിയ നിരാശയിലും വിഷമത്തിലും ആണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ നേരിടുകയാണ് നാം ഓരോരുത്തരും. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ സന്ദേശം മുറുകെ പിടിച്ച് ഈ സാഹചര്യത്തെ മറികടക്കണം. പ്രാർത്ഥനകളിലൂടെ ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത് ഒരോരുത്തരും ആർജിക്കണം. ചെറിയ പെരുന്നാളിനെക്കാൾ ബുദ്ധിമുട്ടിലൂടെയാണ് നമ്മുടെ നാട് ഇപ്പോൾ വലിയ പെരുന്നാളിലൂടെ കടന്ന് പോകുന്നതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഒന്നിച്ച് ബലികർമ്മങ്ങൾ നടത്തുന്ന കൂട്ടുകുടുംബങ്ങൾ ശ്രദ്ധിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ കരുതൽ ജീവന്‍റെ വിലയാണ് നൽകുന്നത്. ഈ മഹാമാരിയുടെ പിടിയിൽ നിന്ന് ലോകം എത്രയും പെട്ടെന്ന് മോചനം നേടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മയിൽ നബിയുടെയും ത്യാഗത്തിന്‍റെ ചരിത്രമാണ് വലിയ പെരുന്നാൾ. വിശുദ്ധ മാസത്തിൽ ഹജ്ജ് തീർഥാടനത്തിനായി നിരവധി പേരാണ് പോയിരുന്നത്. കൊവിഡിനെ തുടർന്ന് ഇത്തവണ ഹജ്ജിന് പോകാൻ വിശ്വാസികള്‍ക്ക് സാധിച്ചിട്ടില്ല.