മലപ്പുറം: വീട് കയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പരാതി. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പി.വി അന്‍വര്‍ സംരക്ഷിക്കുകയാണെന്നാണ് പരാതിക്കാരനായ മുജീബ് പറയുന്നത്.
വീട് കയറി ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പരാതി - malappura
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടത്‌പക്ഷ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രകടനം നടത്തിയ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുകയും പിന്നീട് ഇവരില്‍ രണ്ട് പേരെ മാര്‍ച്ചില്‍ തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു.
പി.വി അന്‍വര്‍ എംഎല്‍എയുടെ സഹായിയായ ബ്രാഞ്ച് സെക്രട്ടറിയും സംഘവും ഓഗസ്റ്റ് 16നാണ് കോടാലിപോയില്‍ കോളനിയിലുള്ള മുജീബിന്‍റെ വീട് കയറി ആക്രമിച്ചതായി പരാതിയുള്ളത്. ആക്രമണത്തില്‍ മുജീബിനും ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. പ്രതികള്‍ ഇപ്പോഴും തനിക്കും കുടുംബത്തിനും നേരെ വധിഭീഷണി മുഴക്കുകയാണെന്നും പരാതി നല്‍കിയിട്ടും പോത്തുകല്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മുജീബ് ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടത്‌പക്ഷ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രകടനം നടത്തിയ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുകയും പിന്നീട് ഇവരില്‍ രണ്ട് പേരെ മാര്‍ച്ചില്‍ തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു. മൂന്ന് പേരില്‍ ഒരാളെ മാത്രം പുറത്ത് നിര്‍ത്തിയത് ശരിയല്ലെന്ന് കാണിച്ച് മുജീബടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോത്തുകല്‍ ലോക്കല്‍ കമ്മിറ്റിക്കും എടക്കര ഏരിയാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീടുകയറി ആക്രമണമുണ്ടായത്. പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പോത്തുക്കല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ജീവനൊടുക്കുമെന്നും മുജീബ് പറഞ്ഞു.