മലപ്പുറം: മമ്പാട് ടാണ കടവില്‍ പൊലീസുകാരെ ആക്രമിച്ചയാൾ പിടിയില്‍. മമ്പാട് സ്വദേശി എരഞ്ഞിക്കല്‍ ഫൈസലി (30) ആണ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 22ന് മമ്പാട് ടാണ കടവില്‍ നിന്ന് അനധികൃതമായി നടത്തിയ മണല്‍ കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് വണ്ടിയുമായി രക്ഷപ്പെട്ടതാണ് ഫൈസല്‍. ശനിയാഴ്ച പ്രതി വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ബിനുവും സംഘവും സ്ഥലത്തെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരന്‍ ഫായിസും കേസില്‍ പ്രതിയാണ്. ഇയാളുടെ പേരില്‍ മണല്‍ കടത്ത്, പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ എട്ടോളം കേസുകള്‍ നിലവിലുള്ളതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ആറോളം പേരെ ഇനിയും പിടികൂടാനുണ്ട്.
പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍ - soil mafia accuse news
മമ്പാട് സ്വദേശി എരഞ്ഞിക്കല്‍ ഫൈസലി (30) ആണ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്.
പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍
2018ലും സമാനമായ രീതിയില്‍ പ്രതി ആക്രമണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മണല്‍ നിറച്ച ലോറി കൂട്ടു പ്രതികളുമായി കടത്തി കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ വണ്ടി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിനും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് നേരത്തെ കേസെടുത്തിരുന്നു.