മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടി കഞ്ചാവ് വലിക്കുകയും കൈവശം വെക്കുകയും ചെയ്‌ത കേസില്‍ എട്ടു യുവാക്കൾ അറസ്റ്റില്‍. എടവണ്ണ എസ്.ഐ വി.വിജയരാജൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്‌തത്.
കഞ്ചാവുമായി എട്ട് യുവാക്കൾ പിടിയില്‍ - കഞ്ചാവ്
നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടി കഞ്ചാവ് വലിക്കുകയും കൈവശം വെക്കുകയും ചെയ്‌ത എട്ടു യുവാക്കളെ പിടികൂടി.
കഞ്ചാവ് വലിക്കുകയും കൈവശം വെക്കുകയും ചെയ്‌ത എട്ടു യുവാക്കളെ പിടികൂടി
തുവ്വക്കാട് വടക്കേക്കര മാജിദുൽ ഫാരിസ് (18), പത്തിരിയാൽ അത്തിമണ്ണിൽ അർഫാൻ (18), എടവണ്ണ നാലകത്ത് റിഷാൽ (19), പോത്തുവെട്ടി ചോലമ്പിലാക്കൽ മുഹമ്മദ് ആദിൽ (22), പത്തപ്പിരിയം അമ്പായത്തിങ്ങൽ അഫ്രീദ് (20), എടവണ്ണ കോടാക്കോടൻ മുഹമ്മദ് അൻഷിദ് (18), ഷാരത്ത് കുന്ന് വൈഷ്‌ണവ് (20), കല്ലിടുമ്പ് കീഴാടൻ സാനു (20) എന്നിവർക്കെതിരെയാണ് എടവണ്ണ പൊലീസ് കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.