മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം മുട്ടട സ്വദേശി നിധിനാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കേസില്‍ മറ്റു പ്രതികളായ താനൂര്‍ സ്വദേശി ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് പണം തട്ടി; മൂന്നാമനും പിടിയില്‍ - മലപ്പുറത്ത് ഒരാള്‍ കൂടി പിടിയിലായി
അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്താമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി പിടിയിലായി.
കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് പണം തട്ടി; സംഘത്തിലെ മൂന്നാമനും പിടിയില്‍
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിപിടിക്കേസില്‍പ്പെട്ടയാളോട് പൊലീസില്‍ പിടിപാടുണ്ടെന്നും, കേസ് നടത്തിത്തരാമെന്നും വിശ്വസിപ്പിച്ച് 127000 രൂപയോളം മൂന്നംഗ സംഘം കൈക്കലാക്കിയിരുന്നു. പരാതിയെത്തുടര്‍ന്നാണ് മറ്റു രണ്ടുപേര്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മുട്ടട സ്വദേശി നിധിനും പിടിയിലാകുന്നത്.
നിധിനെതിരെ തേഞ്ഞിപ്പാലത്ത് എസ്ഐയെ തട്ടിക്കൊണ്ടുപോയ കേസും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.