കേരളം

kerala

ETV Bharat / state

ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല - adyanpara landslip

ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് നിഗമനം.

ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍  കാഞ്ഞിരപ്പുഴ  ആഢ്യൻപാറ ജല വൈദ്യുത പദ്ധതി  അകമ്പാടം- എരുമമുണ്ട റോഡ്  മലപ്പുറത്ത് ഉരുൾപൊട്ടല്‍  malappuram landslip news  adyanpara landslip  kanjirapuzha
ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല

By

Published : Aug 5, 2020, 7:41 PM IST

Updated : Aug 5, 2020, 8:09 PM IST

മലപ്പുറം: കാഞ്ഞിരപ്പുഴയുടെ ആഢ്യൻപാറ ഭാഗത്ത് ഉരുൾപൊട്ടല്‍. ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഇന്ന് വൈകുന്നേരത്തോടെ ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് നിഗമനം. മലവെള്ളപ്പാച്ചിലിൽ കാഞ്ഞിരപ്പുഴയിൽ ജല വിതാനം ഉയർന്നു. അകമ്പാടം- എരുമമുണ്ട റോഡിലെ മതിൽ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അൽപസമയത്തിനകം വെള്ളം കുറഞ്ഞതിനാൽ അപകടം ഒഴിവായി. എന്നാൽ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല

2018ലും 2019ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽ മൂലയിലെ 52 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു.

Last Updated : Aug 5, 2020, 8:09 PM IST

ABOUT THE AUTHOR

...view details