മലപ്പുറം: സ്വന്തമായി വീടില്ലാത്ത 21 കുടുംബങ്ങള്‍ക്കാണ് കോട്ടുക്കാരന്‍ അബ്‌ദുസമദ് എന്ന അബ്‌ദുപ്പ വീടു വയ്ക്കാന്‍ ഭൂമി വിട്ടു നല്‍കിയത്. ഊരകം മലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള 61 സെന്‍റ് ഭൂമിയാണ് അബ്‌ദുപ്പ വീടില്ലാത്തവര്‍ക്കായി നല്‍കുന്നത്. ഓരോ കുടുംബത്തിനും മൂന്ന് സെന്‍റ് ഭൂമിയും നാല് അടി വീതിയില്‍ വഴിയും നല്‍കും. ഭൂമിയില്ലാത്തവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അതില്‍ നിന്നും വേങ്ങര പൊലീസിന്‍റെ സഹായത്തോടെ വിദഗ്‌ധ സമിതിയുടെ പരിശോധനക്ക് ശേഷമാണ് യോഗ്യരായവരെ കണ്ടെത്തിയത്.
വീടില്ലാത്ത 21 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി അബ്‌ദുപ്പ - ഭൂമി നല്‍കി സഹായം ചെയ്‌തു
ഊരകം മലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള 61 സെന്‍റ് ഭൂമിയാണ് അബ്‌ദുപ്പ വീടില്ലാത്തവര്‍ക്കായി നല്‍കുന്നത്.
![വീടില്ലാത്ത 21 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി അബ്‌ദുപ്പ വീടില്ലാത്ത 21 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി സഹായമായി അബ്‌ദുപ്പ malappuram abduppa story helps 21 poor families to build house ഭൂമി നല്‍കി സഹായം ചെയ്‌തു മലപ്പുറം വീട് വെക്കാന്‍ സഹായം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9244704-thumbnail-3x2-house.jpg)
കണ്ണമംഗലം പഞ്ചായത്തിന് പുറമെ പരിസര പഞ്ചായത്തില്‍ നിന്നുള്ളവര്‍ക്കും ഭൂമി നല്‍കിയതായി അബ്‌ദുപ്പ പറഞ്ഞു. 25 വര്‍ഷം പ്രവാസിയായിരുന്ന അബ്‌ദുപ്പ പ്രളയത്തെ തുടര്‍ന്ന് കവളപ്പാറയില്‍ മണ്ണിടിഞ്ഞ് വീട് നഷ്ടപ്പെട്ടവര്‍ക്ക് ഈ ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിരുന്നു. എന്നാല്‍ കവളപ്പാറ വിട്ട് ഇത്ര ദൂരം വരാന്‍ അവര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തില്‍ വീടില്ലാത്ത മറ്റ് ആളുകള്‍ക്ക് സ്ഥലം നല്‍കാമെന്ന് തീരുമാനിച്ചത്. ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നതിലോ അനുവദിച്ച സ്ഥാനം കണ്ടെത്തുന്നതിലോ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും ഓരോരുത്തരും നറുക്കെടുത്താണ് ഭൂമി തെരഞ്ഞെടുത്തതെന്നും അബ്‌ദുപ്പ പറഞ്ഞു.