മലപ്പുറം: ജില്ലയിൽ നാമനിര്‍ദേശ പത്രിക പിൻവലിച്ചത് 5,516 സ്ഥാനാര്‍ഥികൾ. ഇതോടെ മത്സര രംഗത്ത് തുടരുന്നവരുടെ എണ്ണം 8,457 ആയി. സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് അംഗീകാരം ലഭിച്ച 5,516 പേരാണ് പിന്നീട് പത്രിക പിൻവലിച്ചത്. നഗരസഭകളില്‍ 950 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ 1,538 പേരാണ് നഗരസഭയില്‍ മത്സര രംഗത്തുള്ളത്.
മലപ്പുറത്ത് പത്രിക പിൻവലിച്ചത് അയ്യായിരത്തിലധികം സ്ഥാനാർഥികൾ - നാമനിര്‍ദേശ പത്രിക സമർപ്പിക്കൽ മലപ്പുറം
ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളില്‍ 4,023 പേർ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് 5,935 പേർ തുടരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 484 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. ഇതോടെ 839 പേർ മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 59 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെ 145 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.