മലപ്പുറം : ജില്ലാ സ്കൂൾ കലോത്സവത്തില്‍ വിജയകിരീടം സ്വന്തമാക്കി മലപ്പുറം ജില്ല. ഹയർ സെക്കന്‍ഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങളിലായി 838 പോയിന്‍റ് നേടിയാണ് മലപ്പുറം ഓവറോൾ ചാമ്പ്യൻമാരായത്. 825 പോയിന്‍റുമായി വേങ്ങര രണ്ടാം സ്ഥാനവും 824 പോയിന്‍റുമായി മങ്കട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 369 പോയിന്‍റുമായി മലപ്പുറമാണ് മുന്നില്‍. 366 പോയിന്‍റുമായി വേങ്ങര രണ്ടാം സ്ഥാനവും 364 പോയിന്‍റുമായി മങ്കട മൂന്നാം സ്ഥാനവും നേടി.
ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം സ്വന്തമാക്കി മലപ്പുറം ജില്ല - kalolsavam at malappuram
838 പോയിന്‍റ് നേടിയാണ് മലപ്പുറം ഓവറോൾ ചാമ്പ്യൻമാരായത്. 825 പോയിന്‍റുമായി വേങ്ങര രണ്ടാം സ്ഥാനവും 824 പോയിന്‍റുമായി മങ്കട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 321 പോയിന്‍റുമായി മങ്കട ഉപജില്ലയാണ് ജേതാക്കളായത്. 316 പോയിന്‍റുമായി കൊണ്ടോട്ടി രണ്ടാം സ്ഥാനത്തും 311 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ 160 പോയിന്‍റുമായി നിലമ്പൂർ ജേതാക്കളായി. 158 പോയിന്‍റ് നേടി മലപ്പുറം രണ്ടാം സ്ഥാനവും 155 പോയിന്‍റുമായി വണ്ടൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കറ്റിപ്പുറം ചാമ്പ്യൻമാരായി. പെരിന്തൽമണ്ണയും മേലാറ്റൂരും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ അരീക്കോടും മഞ്ചേരിയും മൂന്നാം സ്ഥാനം പങ്കിട്ടു. മേലാറ്റൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ ആറ് നാൾ പിന്നിട്ട കലോത്സവ മാമാങ്കത്തിന് തിരശീല വീണു. സമാപന കലോത്സവ സമ്മേളനം സ്‌പീക്കര്‍ പി.ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്തു.