മലപ്പുറം:മക്കരപ്പറമ്പ് കണ്ണി പറമ്പ് ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. വാഹന പരിശോധനക്കിടെ തൊണ്ടിമുതലുകൾ സഹിതമാണ് ഇരുവരും പിടിയിലായത്. മക്കരപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഫൈസൽ, ജലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്.
മക്കരപ്പറമ്പ് ക്ഷേത്ര മോഷ്ടാക്കളെ പിടികൂടി - മക്കരപ്പറമ്പ് ക്ഷേത്ര കവര്‍ച്ച
വാഹന പരിശോധനക്കിടെ തൊണ്ടിമുതലുകൾ സഹിതമാണ് ഇരുവരും പിടിയിലായത്. മക്കരപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഫൈസൽ, ജലാലുദ്ദീൻ എന്നിവരാണ് പിടിയിലായത്.
മക്കരപ്പറമ്പ് ക്ഷേത്ര മോഷ്ടാക്കളെ പിടികൂടി
കൂടുതല്‍ വായനക്ക്: കടന്നപ്പള്ളി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങളും അലമാരകളും തകര്‍ത്ത് കവര്‍ച്ച
തിരൂർക്കാട് വച്ച് പട്രോളിങ്ങിനിടെ പ്രതികളില്‍ നിന്നും ഓട് വിളക്കുകള്‍ തൂക്ക് വിളക്ക്, ഓട്ടുമണികള്‍ എന്നിവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.