മങ്കടയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മഞ്ഞളാംകുഴി അലി - മലപ്പുറം യുഡിഎഫ് സ്ഥാനാർഥികൾ
നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്
മങ്കടയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മഞ്ഞളാംകുഴി അലി
മലപ്പുറം:മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ മങ്കട ബ്ലോക്ക് ഓഫീസിലെത്തി അദ്ദേഹം പത്രിക സമർപ്പിച്ചത്. യുഡിഎഫ് നേതാക്കളായ ആർ. രാധാകൃഷ്‌ണൻ മാസ്റ്റർ, കന്നത്ത് മുഹമ്മദ്, അഡ്വ. കുഞ്ഞാലി, ഹനീഫ പെരിഞ്ചിരി, ശശി മങ്കട, പി. ഉസ്‌മാൻ, കെ.എസ്. അനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.