മലപ്പുറം: അമ്പലപ്പുഴ പൊലീസ് സംഘത്തിന് നേരെ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മമ്പാട് സ്വദേശി അരഞ്ഞിക്കല്‍ മുസ്‌തഫ സേട്ടാണ് അറസ്‌റ്റിലായത്. നിലമ്പൂര്‍ സി.ഐ പി വിഷ്‌ണുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കേസന്വേഷണത്തിന്‍റെ ഭാഗമായി മലപ്പുറത്ത് എത്തിയ അമ്പലപ്പുഴ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. 2021 ല്‍ എറണാകുളം-അമ്പലപ്പുഴ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ഉള്‍പ്പെട്ട വാഹനം കണ്ടെത്തുന്നതിനായാണ് സംഘം എത്തിയത്. കെ.എല്‍. 04 എ.എം. 0976 ഗ്രാന്‍റ് ഐ ടെന്‍ എന്ന കാര്‍ മമ്പാട് തോട്ടിന്‍കര സ്വദേശി അറഞ്ഞിക്കല്‍ അബൂബക്കര്‍ സിദ്ധിക്ക് (മാനു) അനധികൃതമായി കൈവശംവച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വാഹനം കണ്ടെത്തുന്നതിനായാണ് ഒക്‌ടോബര്‍ 17 ന് ഉച്ചയോടെ അമ്പലപ്പുഴ എസ്ഐ ജോണ്‍സണ്‍ പി ജോസഫിന്‍റെ നേത്വത്തില്‍ പൊലീസ് സംഘം മമ്പാട് എത്തിയത്. സിദ്ധിക്ക് വിദേശത്താണെന്നും വാഹനം മറ്റാര്‍ക്കോ വിറ്റെന്നുമാണ് സിദ്ധിക്കിന്‍റെ ഭാര്യ പറഞ്ഞത്. തുടർന്ന് പൊലീസ് വീട് പരിശോധിക്കാൻ ആരംഭിച്ചതോടെ സിദ്ധിക്കിന്‍റെ സഹോദരന്‍ മുസ്‌തഫ സേട്ടും മറ്റ് രണ്ട് പേരും ചേർന്ന് പൊലീസിന് നേരെ അക്രമം നടത്തുകയായിരുന്നു.
തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂര്‍ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട രേഖകളും വാഹനത്തിന്‍റെ താക്കോലുകളും വീട്ടിൽ നിന്നും കണ്ടെത്തി. ജോലി തടസപ്പെടുത്തിയതിന് അമ്പലപ്പുഴ എസ്ഐയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.
ഇന്നലെ (31.10.2022) മമ്പാട്ടെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇപ്പോൾ വിദേശത്തുള്ള സിദ്ധിക്ക് വര്‍ഷങ്ങളായി വാടകക്ക് വാഹനങ്ങള്‍ എടുത്ത് നിസാര വിലക്ക് പണയം വയ്‌ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.