കേരളം

kerala

ETV Bharat / state

പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ - ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍

പ്രതി മൂന്നു മാസക്കാലം കുട്ടിയെ നിരന്തരമായി പീഡനത്തിനിരയാക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഹാംഗര്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മദ്രസയില്‍ വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിക്കതിരെ പോക്‌സോ നിയമപ്രകാരവും, പ്രകൃതി വിരുദ്ധ പീഡനത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.

പ്രതീകാത്മക ചിത്രം

By

Published : Mar 19, 2019, 10:11 PM IST

തിരൂരിൽ പതിനൊന്നുകാരനെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റിൽ. പോത്തനൂര്‍ കന്മനം സ്വദേശി കല്ലു മൊട്ടക്കല്‍ അലിയാണ് അറസ്റ്റിലായത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനാണ് അലി.

ഈ മദ്രസയിലെ വിദ്യാര്‍ഥിയായ പതിനൊന്നുകാരനെ പല തവണയായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. അപകടത്തില്‍ പരിക്കേറ്റ അമ്മയെ കാണാൾ അലി കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്ന് പ്രതിയോട് അമ്മ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇയാള്‍ പലപ്പോഴായി കുട്ടിയെ മദ്രസയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി അമ്മയെ വിവരം അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ മദ്രസയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, പ്രകൃതി വിരുദ്ധ പീഡനത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.തിരൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കിയ അലിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details