കേരളം

kerala

ETV Bharat / state

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി - പി.വി.അബ്‌ദുള്‍ വഹാബ് എംപി

യത്തീംഖാന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായാണ് യൂസഫലി നിലമ്പൂരിലെത്തിയത്.

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി

By

Published : Nov 22, 2019, 4:37 AM IST

മലപ്പുറം: ചരിത്രമുറങ്ങുന്ന നിലമ്പൂര്‍ കോവിലകത്തില്‍ സൗഹൃദ സന്ദര്‍ശനം നടത്തി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി. യത്തീംഖാന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായാണ് യൂസഫലി നിലമ്പൂരിലെത്തിയത്.

നിലമ്പൂര്‍ കോവിലകം സന്ദര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി

കോവിലകം അംഗങ്ങളായ ഡോ. വാസുദേവന്‍ തിരുമുല്‍പ്പാട്, ടി.എന്‍. മാനവേദന്‍, എന്‍.കെ.ഉമാദേവി തമ്പാട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോവിലകം അംഗങ്ങളെ പരിചയപ്പെട്ട യൂസഫലി ഓരോ അംഗങ്ങൾക്കും സ്‌നേഹോപഹാരം സമ്മാനിച്ചു. പി.വി.അബ്‌ദുള്‍ വഹാബ് എംപിയും മറ്റ് ജനപ്രതിനിധികളും പ്രമുഖ വ്യവസായികളും യൂസഫലിക്കൊപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details