കൊണ്ടോട്ടി: മൂന്ന് കോടിയുടെ അത്യാഡംബര വാഹനം കാണാൻ കോണ്ടോട്ടിക്കാർക്ക് ഒരു സുവർണാവസരം. ദുബായ് ഷെയ്ഖ് കുടുംബത്തിന്‍റെ ഇഷ്ടവാഹനമായ ബെൻസ് ജി 63 കോണ്ടോട്ടി നെടിയിരിപ്പ് മരത്തും വള്ളി വീട്ടുമുറ്റത്തുണ്ട്. വാഹനം കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും എത്തുന്നവർക്കൊപ്പം ഉടമസ്ഥനായ റഷീദലി പുളിക്കലും വീട്ടുമുറ്റത്തുണ്ട്. രാജ്യാന്തര രംഗത്ത് ശ്രദ്ധേയമായ സീ ബ്രീസ് കൊറിയർ സർവ്വീസ് മാനേജിങ് ഡയറക്ടറായ റഷീദലിക്ക് വാഹനം ഹരമാണ്. ഏറ്റവും അവസാനമായി സ്വന്തമാക്കിയതാണ് മൂന്ന് കോടി രൂപ വിലയുള്ള ബെൻസ് ജി 63. വാഹനത്തിന്‍റെ രജിസ്ടേഷൻ നടപടി പൂർത്തിയായാൽ ദൂര യാത്രക്കൊരുങ്ങുകയാണ് റഷീദലിയും കുടുംബവും.
അത്യാഡംബര വാഹനമായ ബെൻസ് ജി 63 ഇനി മലപ്പുറത്തും - Luxury Car owned by malappuram native
ദുബായ് ശെയ്ഖ് കുടുംബത്തിന്‍റെ ഇഷ്ട വാഹനമായ ബെൻസ് ജി 63 ക്ക് മൂന്ന് കോടി രൂപയാണ് വില.
![അത്യാഡംബര വാഹനമായ ബെൻസ് ജി 63 ഇനി മലപ്പുറത്തും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4262144-thumbnail-3x2-car.jpg)
Luxury Car
അത്യാഡംബര വാഹനമായ ബെൻസ് ജി 63 ഇനി മലപ്പുറത്തും
ഏത് ഭൂപ്രകൃതിയിലും ഓടിക്കാൻ പറ്റുന്ന ഈ വാഹനം ഇറാൻ പ്രസിഡന്‍റ് 1979ൽ പട്ടാളക്കാർക്കായി രൂപകൽപന ചെയ്തതാണ്. 4.4 സെക്കന്‍റ് കൊണ്ട് നൂറു കിലോമീറ്റർ വേഗത്തിലെത്താൻ ബെൻസ് ജി 63ക്ക് കഴിയും.
Last Updated : Aug 28, 2019, 12:01 AM IST