മലപ്പുറം:വഴിക്കടവ് നാടുകാണി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. സാരമായി പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാടുകാണി ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു - നാടുകാണി ചുരം
സാരമായി പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നാടുകാണി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു
ALSO READ:ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി; ജനസംഖ്യ അനുസരിച്ച് അനുപാതം പുനർനിശ്ചയിക്കണം
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ലോറി തേൻ പാറയ്ക്കും ഒന്നാം വളവിനും ഇടയിൽ മറിയുകയായിരുന്നു. അപകടം അറിഞ്ഞ ഉടനെ ഹൈവേ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഹൈവേ പൊലീസിന്‍റെ വാഹനത്തിലും ആംബുലൻസിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്